Kerala
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ആറാട്ട് ഘോഷയാത്ര കണക്കിലെടുത്ത് തിരുവനന്തപുരം വിമാനത്താവളത്തിലെ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവയ്ക്കും. വ്യാഴാഴ്ച (ഒക്ടോബർ 30) വൈകുന്നേരം 4.45 മുതൽ രാത്രി 8.00 വരെയാണ് താൽക്കാലികമായി നിർത്തിവയ്ക്കുക.
വിമാനത്താവള അധികൃതരാണ് വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവയ്ക്കുന്ന വിവരം അറിയിച്ചത്. പുതുക്കിയ വിമാന ഷെഡ്യൂളുകളും പുതുക്കിയ സമയക്രമവും അറിയാൻ യാത്രക്കാർ അവരവരുടെ വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.
Kerala
തിരുവനന്തപുരം: മംഗളുരുവിലേക്ക് തിരുവനന്തപുരത്തു നിന്ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ വിമാന സർവീസ് തുടങ്ങി. തുടക്കത്തിൽ ആഴ്ചയിൽ 3 ദിവസമായിരിക്കും സർവീസ്.
ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ രാവിലെ 4:25 നു പുറപ്പെട്ടു 5:45 നു മംഗളുരുവിൽ എത്തും. തിരികെ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലായിരിക്കും സർവീസ്.
വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു ഈ സർവീസ്.